കാവിൽ അക്വാഷോ 24 ന്

Friday 23 December 2022 12:36 AM IST

കൊച്ചി: കേരള അക്വാ വെഞ്ചേഴ്‌സ് ഇന്റർനാഷണൽ ലിമിറ്റഡ് (കാവിൽ) അക്വാഷോ 24 മുതൽ 27 വരെ കിഴക്കേ കടുങ്ങല്ലൂരിലെ കാവിൽ വേദിയിൽ നടക്കും. മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷനാകും.

അലങ്കാര മത്സ്യങ്ങൾ, അക്വേറിയം ജലസസ്യങ്ങൾ , അലങ്കാര മത്സ്യവിത്ത്, അക്വേറിയം അനുബന്ധ ഉപകരണങ്ങൾ എന്നിവ ഷോയി​ലുണ്ടാകും. എക്‌സിബിഷൻ, പരിശീലന പരിപാടികൾ, കർഷക സംഗമം, മത്സ്യവിപണനമേള, ഫുഡ്‌കോർട്ട്, ഫിഷ് സ്പാ, കലാപരിപാടികൾ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും. എം.എസ്. സാജു, ജിനോ മോഹനൻ, മാജാ ജോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.