പി.ടി തോമസ് അനുസ്മരണം
കാഞ്ഞങ്ങാട്: കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും എം.എൽ.എയുമായിരുന്ന പി.ടി. തോമസിന്റെ ജീവിതം ജനങ്ങൾക്കിടയിൽ സമർപ്പിക്കപ്പെട്ടതായിരുന്നുവെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം നിയാസ് അനുസ്മരിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പി.ടി. തോമസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, കോൺഗ്രസ് സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, കെ.പി.സി.സി സെക്രട്ടറി എം. അസിനാർ, മെമ്പർമാരായ മീനാക്ഷി ബാലകൃഷ്ണൻ, ശാന്തമ്മ ഫിലിപ്പ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.വി. സുരേഷ്, വിനോദ് കുമാർ പള്ളയിൽ വീട്, അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ആർ.ഗംഗാധരൻ, പി.ടി തോമസിന്റെ സഹപ്രവർത്തകനായിരുന്ന അഡ്വ. പി. നാരായണൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.