പുനർമൂല്യ നിർണയം: മാർക്ക് വ്യത്യാസം വന്നാൽ നടപടി
Friday 23 December 2022 12:40 AM IST
തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ പേപ്പർ പുനർ മൂല്യനിർണയം നടത്തുമ്പോൾ രണ്ട് മാർക്കിന്റെ വ്യത്യാസം വന്നാൽപോലും ആദ്യ മൂല്യനിർണയം നടത്തിയ അദ്ധ്യാപകർക്കെതിരെ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി വിവരാവകാശ രേഖ. ഇത്തരത്തിൽ 2017- 19 വരെ 108 അദ്ധ്യാപകർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് എ.എച്ച്.എസ്.ടി.എ ജനറൽ സെക്രട്ടറി എസ്.മനോജിന് ലഭിച്ച മറുപടിയിൽ വ്യക്തമാക്കുന്നു. മൂല്യനിർണയത്തുക, ഏൺഡ് ലീവ് സറണ്ടർ എന്നിവ തിരിച്ചു പിടിക്കുക, താക്കീത്, ഇൻക്രിമെന്റ് സഞ്ചിതപ്രാബല്യമില്ലാതെ തടയൽ തുടങ്ങിയവയാണ് ശിക്ഷാനടപടികൾ.