കൊല്ലം: ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ജില്ല കമ്മിറ്റി ആരോഗ്യ മന്ത്രിക്ക് ജില്ലാ ആശുപത്രി അങ്കണത്തിൽ വച്ച് നിവേദനം നൽകി. ജില്ലാ ആശുപത്രിയിലെ മലിനജലം അഷ്ടമുടി കായലിൽ ഒഴുക്കുന്നത് അവസാനിപ്പിച്ച് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. ജില്ലാ കൺവീനർ വിനീഷ് ലൂക്കോസ്, ജില്ലാ സെക്രട്ടറി രാധാകൃഷ്ണൻ, ജില്ലാ ഭാരവാഹികളായ ദാസൻ ബെർണാർഡ്, പ്രവീൺ കുമാർ, സുരേഷ് കരിക്കോട്, ശ്രീകുമാർ, രാജേന്ദ്രൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജില്ലാ ആർ.ടി.ഐ കൺവീനർ എം.കെ.സലിം നിവേദനം മന്ത്രിക്ക് കൈമാറി.