സ്റ്റാൻ സ്വാമി നീതിദിനം 30ന്

Saturday 24 December 2022 1:15 AM IST
സ്റ്റാൻ സ്വാമി​

കൊച്ചി: അമേരിക്കൻ വെബ് ഫോറൻസിക് വിദഗ്ധരായ ആർസനലിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെയും മരണത്തെയും സംബന്ധിച്ച് സുപ്രീംകോടതി ജ്യുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് 30ന് ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് സ്റ്റാൻ സ്വാമി നീതിദിനമായി ആചരിക്കും.

അതോടൊപ്പം തങ്ങൾക്ക് അഹിതമായി സംസാരിക്കുന്ന ആരെയും എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്ത് ആജീവനാന്ത കാരഗൃഹവാസം വിധിക്കുവാൻ സർക്കാരിന് ദു:സ്വാതന്ത്ര്യം കൊടുക്കുന്ന യു.എ.പി.എ കരിനിയമം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഐ.എച്ച്.ആർ.ഡബ്ല്യു ഒപ്പുശേഖരണം നടത്തും. ഓൾ ഇന്ത്യാ കാത്തലിക് പ്രസ് കൗൺസിൽ പ്രസിഡന്റ് പ്രൊഫ. ഇഗ്‌നേഷ്യസ് ഗൊൺസാൽവസ് മുഖ്യപ്രഭാഷണം നടത്തും.

Advertisement
Advertisement