കുലുക്കല്ലൂരിലെ തൊഴിൽസഭയിൽ രജിസ്റ്റർ ചെയ്തത് നാനൂറോളം പേർ

Saturday 24 December 2022 12:12 AM IST

കുലുക്കല്ലൂർ: പഞ്ചായത്തിൽ നടന്ന തൊഴിൽ സഭയിൽ നാനൂറോളം തൊഴിലന്വേഷകർ രജിസ്റ്റർ ചെയ്തു. തൊഴിൽ സഭ കുലുക്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് വി.രമണി ഉദ്ഘാടനം ചെയ്തു. വാർഡ് തലത്തിലും പഞ്ചായത്ത് തലത്തിലും തൊഴിൽസമദ് സമിതി രൂപീകരിച്ചിട്ടുണ്ടെന്നും തൊഴിൽ അന്വേഷികർക്ക് തൊഴിൽ കണ്ടെത്താൻ പഞ്ചായത്തിന്റെ പിന്തുണയുണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു. യുവ സംരംഭകർ, അഭ്യസ്ത വിദ്യരായ തൊഴിൽ അന്വേഷകർ എന്നിവർക്കായി കേരളത്തിന് അകത്തും പുറത്തും ഉള്ളതുമായ തൊഴിലവസരങ്ങളെ സംബന്ധിച്ചും തൊഴിൽ അന്വേഷിക്കാനുള്ള അവബോധം സൃഷ്ടിക്കുന്നതിനും തൊഴിൽദായകരുമായി ബന്ധിപ്പിക്കുന്നതിനും ലക്ഷ്യമാക്കിയാണ് തൊഴിൽസഭ നടത്തുന്നതെന്നും പ്രസിഡന്റ് വി.രമണി പറഞ്ഞു.
അഞ്ചുവർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ ലക്ഷ്യമിട്ടുള്ള എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി പ്രാദേശികമായി ചെയ്യാൻ കഴിയുന്ന സ്വയംതൊഴിൽ പോലുള്ള പദ്ധതികൾ, കാർഷിക മേഖലയിലുള്ള ഗ്രൂപ്പ് പദ്ധതികൾ എന്നിവയ്ക്ക് ബാങ്കും പഞ്ചായത്തും സംയുക്തമായി ഫണ്ട് അനുവദിക്കുമെന്നും പഞ്ചായത്ത് വികസന ഫണ്ടിൽ നിന്നാണ് ഇതിനുള്ള തുക അനുവദിക്കുകയെന്നും പ്രസിഡന്റ് പറഞ്ഞു.
ഗോൾഡ് സ്റ്റാർ ഓഡിറ്റോറിയം മുളയങ്കാവിലും ചുണ്ടമ്പറ്റ മലബാർ ഓഡിറ്റോറിയത്തിലുമായാണ് തൊഴിൽസഭ നടന്നത്. ഇവർക്കായി പ്രസിഡന്റ് ചെയർപേഴ്സണായും സീനിയർ ക്ലർക്ക് എം.ബി ലിജി കൺവീനറായും തൊഴിൽസഭാ സമിതി രൂപീകരിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് ടി.കെ.ഇസഹാഖ് അദ്ധ്യക്ഷനായി. പി.രജനി, ടി.ശ്രീകുമാർ, എം.കെ.ഖദീജ പങ്കെടുത്തു.

Advertisement
Advertisement