ആരോഗ്യമേള സംഘടിപ്പിച്ചു

Saturday 24 December 2022 12:44 AM IST
ആരോഗ്യ മേളയോടനുബന്ധിച്ച് എസ്.പി.സി കാഡറ്റുകളുടെ നേതൃത്വത്തിൽ നടത്തിയ റാലി.

മുക്കം: കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കാരശ്ശേരി പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരോഗ്യ മേള നടത്തി. ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ആരോഗ്യ സന്ദേശ റാലിയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിജിത സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഇസ്ഹാഖ് കാരശ്ശേരി, ജസീല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമിന എടത്തിൽ, ശാന്താദേവി മൂത്തേടത്ത്, ഷാഹിന, അഷ്‌റഫ് തച്ചാറമ്പത്ത്, കെ. ശിവദാസൻ, എം.ആർ. സുകുമാരൻ, റുഖിയ റഹീം, കുഞ്ഞാലി മമ്പാട്ട് എന്നിവർ സംബന്ധിച്ചു. മെഡിക്കൽ ഓഫീസർ ഡോ.സജ്ന സ്വാഗതം പറഞ്ഞു. മേളയിൽ ജീവിത ശൈലീ രോഗ നിർണയവും, ആരോഗ്യ എക്സിബിഷനും, ബോധവത്ക്കരണ ക്ലാസും നടത്തി.

Advertisement
Advertisement