ചികിത്സാ ധനസഹായം കൈമാറി
Saturday 24 December 2022 12:24 AM IST
വണ്ടൂർ: കെ.എം.സി.സി വണ്ടൂർ, ചെട്ടിയാറമ്മൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ നിർധനരായ അഞ്ച് കുടുംബങ്ങൾക്ക് ചികിത്സാ ധനസഹായം കൈമാറി. ചെട്ടിയാറമ്മൽ ലീഗ് ഓഫീസിൽ നടന്ന ചടങ്ങ് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ട്രഷറർ ഇ.കെ. ഉസാമത്ത് ഉദ്ഘാടനം ചെയ്തു. . വാർഡ് മുസ്ലിംലീഗ് പ്രസിഡന്റ് സി.ടി. കൂഞ്ഞാപ്പുട്ടി അദ്ധ്യക്ഷത വഹിച്ചു.കെ.എം.സി.സി സെക്രട്ടറി ഇ.കെ. നൗഫൽ, വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി എ.പി. നാസർ , നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി സി.ടി. ചെറി, പി.കെ. റാഫി, കെ.സി. ബഷീർ തുടങ്ങിയവർ പങ്കെടുത്തു.