വാക്കുപാലിച്ച് വണ്ടൂരിലെ അർജന്റീന ആരാധകർ
Saturday 24 December 2022 12:26 AM IST
വണ്ടൂർ: അർജന്റീന ലോകകപ്പ് നേടിയതിന്റെ ആഹ്ളാദസൂചകമായി ആരാധകർ അങ്ങാടിപ്പൊയിൽ ബസ് സ്റ്റാൻഡ് പരിസരത്ത് ബിരിയാണി വിതരണം ചെയ്തു. സമീപത്തെ കച്ചവടക്കാർ, യാത്രക്കാർ തുടങ്ങി 200 ഓളം പേർക്കായിരുന്നു ആരാധകരായ പതിനഞ്ചോളം പേരുടെ നേതൃത്വത്തിൽ പ്രത്യകം തയ്യാറാക്കിയ ബിരിയാണി പൊതികൾ വിതരണം ചെയ്തത്. ലോകകപ്പ് അർജ്ജന്റീന നേടിയാൽ ബിരിയാണി വിതരണം ചെയ്യുമെന്ന് ആരാധകർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എലാട്ടു പറമ്പിൽ ഫാസിൽ, പുക്കൂത്ത് ഹംസ, ടി.വി. ഷബീബ്, കെ. ഷാഹിദ്, പി. ജൗഹർ, ഒ.പി. ഷാലുറഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.