ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് തുടക്കം

Saturday 24 December 2022 1:22 AM IST

കോട്ടയം: ഗുരുദേവന്റെ അദൃശ്യ സാന്നിദ്ധ്യം നിറഞ്ഞ നാഗമ്പടം ശ്രീ മഹാദേവ ക്ഷേത്രത്തിലെ തേൻമാവിൻ ചുവട്ടിൽ നിന്ന് ശിവഗിരി മഠത്തിന്റെയും ഗുരുധർമ്മ പ്രചാരണസഭയുടെയും ആഭിമുഖ്യത്തിലുള്ള ആദ്യ പദയാത്ര ശിവഗിരിക്ക് പുറപ്പെട്ടു. 90-ാം ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ചാണ് പദയാത്ര . ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയിൽ നിന്ന് പദയാത്രാ ക്യാപ്ടൻ എം.ഡി. സലിം ധർമ്മപതാക ഏറ്റുവാങ്ങി. 30ന് പദയാത്ര ശിവഗിരിയിലെത്തും.

രാവിലെ നടന്ന സമ്മേളനം ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്തു. ഗുരുദേവന്റെ ഉപദേശങ്ങൾ ജീവിതത്തിൽ നടപ്പാക്കുകയാണ് ഏറ്റവും വലിയ ഗുരുപൂജയെന്നും, രാഷ്ട്ര പുനർ നിർമ്മിതികൾക്ക് ശിവഗിരി തീർത്ഥാടന ലക്ഷ്യങ്ങൾ ഏറെ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചെയർമാൻ സി.ടി. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ഋതംഭരാനന്ദ സന്ദേശം നൽകി .തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു, സെക്രട്ടറി ആർ.രാജീവ്,​ സ്വാമി മഹാദേവാനന്ദ,​ സ്വാമി ശിവനാരായണ തീർത്ഥർ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. സഭാ രജിസ്ട്രാർ അഡ്വ.പി.എം.മധു,​ കേന്ദ്ര ഉപദേശകസമിതി കൺവീനർ കുറിച്ചി സദൻ,​ കേന്ദ്ര കോ-ഓർഡിനേറ്റർ പുത്തൂർ ശോഭനൻ,​ ശിവഗിരി മഠം പി.ആർ.ഒ ഇ.എം.സോമനാഥൻ,​ അമയന്നൂർ ഗോപി,​ പി.കമലാസനൻ,​ ഡോ. ഓമന ഗംഗാധരൻ,​ രാജേഷ് സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു.ജില്ലാ പ്രസിഡന്റ് സോഫി വാസുദേവൻ സ്വാഗതവും ,പദയാത്ര കൺവീനർ ചന്ദ്രൻ പുളിങ്കുന്ന് നന്ദിയും പറഞ്ഞു.

Advertisement
Advertisement