സ്റ്റാർട്ടപ്പ് കോമൺസ്: അപേക്ഷ ക്ഷണിച്ചു

Saturday 24 December 2022 2:22 AM IST

തിരുവനന്തപുരം: സ്റ്റാർട്ടപ്പുകൾക്ക് നിയമ,സാങ്കേതിക,സാമ്പത്തിക സഹായങ്ങൾ കണ്ടെത്തുന്നതിന് കുറഞ്ഞ നിരക്കിൽ സഹായം നൽകുന്നതിനുളള കേരള സ്റ്റാർട്ടപ്പ് കോമൺസ് സർവ്വീസിന് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തിയാണ് പാനൽ തയ്യാറാക്കുന്നത്. ഇവരിൽ നിന്ന് സ്റ്റാർട്ടപ്പുകൾക്ക് സർവ്വീസ് തേടാം.

നിയമ, സാമ്പത്തിക സേവനങ്ങൾ, ബൗദ്ധിക സ്വത്തവകാശം സ്വീകരിക്കൽ, സാങ്കേതിക കൈമാറ്റം, ഉൽപ്പന്നങ്ങൾക്കുള്ള ഗുണമേൻമാ സാക്ഷ്യപത്രവും ലൈസൻസും ലഭ്യമാക്കൽ, ബിസിനസ് വിപുലീകരിക്കുന്നതിനുള്ള നെറ്റ് വർക്കിങ് തുടങ്ങിയ സേവനങ്ങൾ പദ്ധതിയിലൂടെ ലഭ്യമാകും.

പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ ഈ മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയമുള്ള വ്യക്തികളോ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളോ ആയിരിക്കണം. തിരഞ്ഞെടുക്കുന്നവരെ കെഎസ് യു എം സേവനദാതാക്കളായി എംപാനൽ ചെയ്യും.വിവരങ്ങള്‍ക്ക്: https://startupmission.in/startupcommons/

Advertisement
Advertisement