മലയാറ്റൂരിൽ കാർ ചിറയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ടുപേർ മരിച്ചു

Saturday 24 December 2022 1:48 PM IST

കൊച്ചി: ഓടിക്കൊണ്ടിരുന്ന കാർ ചിറയിലേയ്ക്ക് വീണ് രണ്ടുപേർ മരിച്ചു. മലയാറ്റൂരിലാണ് അപകടമുണ്ടായത്. ഇടുക്കി ഉപ്പുതറ സ്വദേശി ശ്രീനിവാസൻ, മുരിക്കാശ്ശേരി സ്വദേശി ബിനു എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അഖിൽ എന്നയാൾ പുറത്തിറങ്ങി നിന്നതിനാൽ രക്ഷപ്പെട്ടു.

അടിവാരത്തുള്ള മണപ്പാട് ചിറയിലാണ് അപകടമുണ്ടായത്. പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് അപകടത്തിൽ മരിച്ച രണ്ടുപേരും. ഇവർ നക്ഷത്രതടാകം കാണുന്നതിനായാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു.