ഭിന്നശേഷിക്കുട്ടികളുടെ കലാ, കായിക മത്സരം

Sunday 25 December 2022 12:12 AM IST
കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട ഭിശേഷി കുട്ടികളുടെ കലാ കായിക മത്സരം വർണ്ണോത്സവം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കുട്ടികളുടെ കലാ,​കായിക മത്സരം വർണോത്സവം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിനി ജെയ്‌സൺ അദ്ധ്യക്ഷത വഹിച്ചു. ഫാ.കുരുവിള മരോട്ടിക്കൽ, ഷൈബി ഗോപാലകൃഷ്ണൻ, എം.പി. രാധാകൃഷ്ണൻ, എം.എം. പ്രമുഖൻ, കെ.എസ്. ചന്ദ്രൻ, ഒ.ബി. രാഹുൽ, ലിജി തദേവൂസ്, സവിത ആരോഷ്, നിസരി സുരേഷ്, ബീന ദേവസി, വർഷ ഹരീഷ്, വിപിന അനീഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ സിന്ധു എന്നിവർ സംസാരിച്ചു. തുടർന്ന് സമ്മാന വിതരണവും നടത്തി.

Advertisement
Advertisement