രജതജൂബിലി വർഷത്തിൽ ഭവന പദ്ധതി

Sunday 25 December 2022 12:12 AM IST
പൊങ്ങം നൈപുണ്യ കോളേജ് വീട് വച്ച്നൽകുന്നതിൻ്റെ തറക്കല്ലിടീൽ ചടങ്ങ് പ്രിൻസിപ്പൽ ഫാ. ഡോ. കെ.ജെപോളച്ചൻ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: പൊങ്ങം നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ആൻഡ് ഇൻഫൊർമേഷൻ ടെക്നോളജി രജത ജൂബിലിയോടനുബന്ധിച്ച് സാമൂഹിക സേവന സംരംഭമായ റീബിൽഡ് മിഷന്റെ “സ്വപ്നക്കൂട്”ഭവന നിർമ്മാണ പദ്ധതിക്ക് കീഴിൽ വീട് നൽകുന്നു. തറക്കല്ലിടൽ ചടങ്ങിൽ കോളേജ് എക്സിക്യുട്ടീവ് ഡയറക്ടറും പ്രിൻസിപ്പലുമായ ഫാ. ഡോ. പോളച്ചൻ,​ കെ.ജെ. അക്കാഡമിക് വൈസ് പ്രിൻസിപ്പൽ ട്രീസ പാറക്കൽ, കായിക വിഭാഗം മേധാവി പി.എ.ശ്രീജിത്ത്, കോളേജ് യൂണിയൻ ചെയർമാൻ അഭിനന്ദ് ജെനീഷ്, കൺസ്ട്രക്ഷൻ ടീം വിദ്യാർത്ഥി പ്രതിനിധി അനഘ മേനോൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Advertisement
Advertisement