കേസരി സാഹിത്യോത്സവം പറവൂരിൽ

Sunday 25 December 2022 1:11 AM IST

പറവൂർ: സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന കേസരി എ. ബാലകൃഷ്ണപിള്ളയുടെ സ്മരണാർത്ഥം കേസരി ട്രസ്റ്റിന്റെ നേതൃത്വത്തിൽ 27 മുതൽ 30 വരെ കേസരി സാഹിത്യോത്സവം പറവൂരിൽ നടക്കും. 27ന് രാവിലെ 9.30ന് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചിത്രരചനാ മത്സരം കാലടി ശ്രീശങ്കര സർവകലാശാല ചിത്രകലാ വിഭാഗം മേധാവി ഡോ. സാജു തുരുത്തിൽ ഉദ്ഘാടനം ചെയ്യും. ടി.വി. നിധിൻ അദ്ധ്യക്ഷത വഹിക്കും. 28ന് വൈകിട്ട് അഞ്ചിന് ഗവ. എൽ.പി. ജി സ്കൂളിൽ കേസരി സാഹിത്യോത്സവം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. എസ്. ശർമ്മ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണവും പ്രൊഫ. എം.കെ. സാനു കേസരി സ്മരണയും നടത്തും.