ജ്യോതിഷം യൂണിവേഴ്‌സിറ്റി തലത്തിൽ പാഠ്യ വിഷയമാക്കണം: ഭാരതീയ ജ്യോതിശാസ്ത്ര പരിഷത്ത്

Sunday 25 December 2022 12:52 AM IST
ഭാരതീയ ജ്യോതിശാസ്ത്ര പരിഷത്തിന്റെ 47 ാം സംസ്ഥാന സമ്മേളനം എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: യൂണിവേഴ്‌സിറ്റി തലത്തിൽ ജ്യോതിഷം പാഠ്യ വിഷയമാക്കണമെന്ന് ഭാരതീയ ജ്യോതിശാസ്ത്ര പരിഷത്ത്. സമൂഹത്തിൽ വിശ്വാസത്തിന്റെ പേരിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്നും ജ്യോതിശാസ്ത്ര പരിഷത്തിന്റെ 47ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം കോഴിക്കോട് അളകാപുരിയിൽ എംകെ രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. അന്ധവിശ്വാസവും അനാചാരവും ജ്യോതിഷ ദൃഷ്ടിയിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ച നടന്നു. അംഗങ്ങൾക്കുള്ള ഐ.ഡി കാർഡ് വിതരണം ചെയ്തു. ആസ്‌ട്രോ റിസർച്ച് സെന്റർ കൗൺസിലർ നവ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു.
മൂലയിൽ തനൂജ് പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ കോവർ വേണുഗോപാലപ്പണിക്കർ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, ശ്രീരാമൻ വിനോദ് കുമാർ തളി ,രമേശ് അയ്യർ,ഷാജി മുണ്ടയിൽ, പി.ഇ.ഗിരിജ, ഗിരിജ കല്ലായി, ഗാന സരേഷ്, മനോഹരൻ തന്ത്രി, കല്ലിൽ ഷാജു തന്ത്രി, മധുസൂദനൻ ഗായത്രി കോവിലകം, ചാത്തു കർമ്മി, വേലായുധൻ ആചാരി,ബാലൻ ആചാരി, എന്നിവർ പ്രസംഗിച്ചു, ശ്യാംജി പാലക്കൽ സ്വാഗതവും സംസ്ഥാന ട്രഷറർ എൻ.പി ജയപ്രകാശ് നന്ദിയും പറഞ്ഞു.

Advertisement
Advertisement