ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

Sunday 25 December 2022 12:53 AM IST
ലഹരി വിരുദ്ധ ക്ലാസ് മമ്പഉൽ ഉലും സുന്നി മദ്രസാ വിദ്യാർത്ഥികൾക്ക് പി ബിജു വിദ്യാർത്ഥികൾക്ക് ക്ലാസ്

ചെറുമുക്ക്: കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ കേരള ഘടകം മദ്രസ വിദ്യാർത്ഥികൾക്കും കൗമാരക്കാർക്കും ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. ചെറുമുക്ക് സുന്നത്ത് നഗർ മമ്പാഉൽ ഉലും സുന്നി മദ്രസ കമ്മിറ്റിയുടെ കീഴിലാണ് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചത്. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ വിമുക്തി മലപ്പുറം പി ബിജു വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ചടങ്ങിൽ മദ്രസ പ്രധാനാദ്ധ്യാപകൻ അബ്ദുറസഖ് ലത്തീഫി മമ്പുറം ഉദ്ഘാടനം ചെയ്തു. കൊളക്കാടൻ സൈദലവി ഹാജി അദ്ധ്യക്ഷത വഹിച്ചു. കെ.മുബശിർ സഖാഫി, പി.അബ്ദുൽ ഹകീം സഖാഫി, , കൊളക്കാടൻ അലവി കുട്ടി ഹാജി, സി.മൊയ്തീൻ കുട്ടി ഹാജി, കെ.സലാം, കെ.കെ.ഫഹദ് തുടങ്ങിയവർ സംബന്ധിച്ചു.

Advertisement
Advertisement