നിയമ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

Sunday 25 December 2022 12:37 AM IST
ശ്രീ നാരായണ ഗുരു കോളേജിലെ ഇന്റേണൽ കംപ്ലൈയ്ന്റ് കമ്മിറ്റിയും ജില്ലാ ലീഗൽ സർവീസസ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച നിയമ ബോധവത്ക്കരണ ക്ലാസ്സ്സബ് ജഡ്ജ് ഷൈജൽ എം .പി . ഉദ്ഘാടനം നിർവ്വഹിക്കുന്നു

കോഴിക്കോട്: ശ്രീനാരായണ ഗുരു കോളേജിലെ ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റിയും ജില്ലാ ലീഗൽ സർവീസസ് സൊസൈറ്റിയും സംയുക്തമായി നിയമ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സബ് ജഡ്ജ് ഷൈജൽ എം.പി. പരിപാടിയുടെ ഉദ്ഘാടനം ചെയ്തു. 'തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള നടപടികൾ' എന്ന വിഷയത്തിൽ അദ്ദേഹം വിദ്യാർത്ഥികൾക്കായി ബോധവത്ക്കരണ ക്ലാസെടുത്തു. പ്രിൻസിപ്പൽ ഡോ.കുമാർ എസ്.പി അദ്ധ്യക്ഷത വഹിച്ചു. പൊളിറ്റിക്‌സ് വിഭാഗം മേധാവിയായ ജിതേഷ് സി.പി, ഐ.ക്യു.എ.സി. കൺവീനർ ഡോ. ആത്മ ജയപ്രകാശ്, കൊമേഴ്‌സ് വിഭാഗം മേധാവിയായ അഖില എം.കെ. തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ ഐ.സി.സി. കൺവീനർ ലഫ് ഡോ.സിന്ധു കൃഷ്ണദാസ് സ്വാഗതം പറഞ്ഞു.