'കാപ്പ' ചിത്രീകരിക്കുമ്പോൾ പുതിയ തലമുറയിലെ കുട്ടികൾക്കായി ഈ ഒരു കാര്യം ചെയ്യണമെന്ന് പൃഥ്വിരാജ് എന്നോട് ആവശ്യപ്പെട്ടിരുന്നു; ഷാജി കൈലാസ്, വീഡിയോ
'കടുവ'യ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിച്ച ചിത്രമാണ് 'കാപ്പ'. ഈ മാസം 22നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. തിരുവനന്തപുരം നഗരത്തിൽ അഴിഞ്ഞാടിയ ക്വട്ടേഷൻ സംഘങ്ങളുടെ കുടിപ്പകയാണ് ചിത്രം പറയുന്നത്. പൃഥ്വിരാജിനെക്കൂടാതെ ആസിഫലി, അപർണ ബാലമുരളി, അന്നബെൻ, ജഗദീഷ് തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. ഇപ്പോഴിതാ സിനിമയുടെ പിന്നിൽ നടന്ന സംഭവങ്ങളെപറ്റി കൗമുദി മൂവീസിനോട് പങ്കുവയ്ക്കുകയാണ് സംവിധായകൻ ഷാജി കൈലാസ് തിരക്കഥാകൃത്തായ ജിനു വി എബ്രഹാം, കഥാകൃത്ത് ജി ആർ ഇന്തുഗോപൻ എന്നിവർ. ഷാജി കൈലാസിന്റെ പഴയ ചിത്രങ്ങൾ ടിവിയിൽ കാണാൻ മാത്രമുള്ള അവസരമേ ഇപ്പോഴത്തെ കുട്ടികൾക്ക് ലഭിച്ചിട്ടുള്ളു. അതുകൊണ്ട് അദ്ദേഹം പണ്ട് സംവിധാനം ചെയ്ത ചിത്രങ്ങളുടെ രീതിയിൽ 'കാപ്പ' ചിത്രീകരിക്കണമെന്ന് പൃഥ്വിരാജാണ് തന്നോട് ആവശ്യപ്പെട്ടതെന്നാണ് ഷാജി കൈലാസ് പറയുന്നത്.