കൊവിഡ് മുമ്പുള്ള കാലത്തേക്ക് കുതിച്ച് ആഭ്യന്തര ടൂറിസം

Wednesday 28 December 2022 1:50 PM IST
100ശതമാനം വർദ്ധിച്ച് ഹോട്ടലുകളുടെ ബുക്കിംഗ്

100ശതമാനം വർദ്ധിച്ച് ഹോട്ടലുകളുടെ ബുക്കിംഗ്

ന്യൂഡൽഹി​: ആഭ്യന്തര വിമാന യാത്രകൾക്കും ഹോട്ടൽ ബുക്കിംഗുകൾക്കുമുള്ള ഡിമാൻഡ് കൊവിഡിന് മുമ്പുള്ള കാലത്തേക്കാൾ വർദ്ധിച്ചതോടെ ആഭ്യന്തര ടൂറിസം കുതി​ക്കുന്നു.
ഈ വർഷം ഡിസംബർ 26 ന് ഏകദേശം 4,23,000 ത്തോളം ആഭ്യന്തര യാത്രക്കാർ രാജ്യത്ത് യാത്ര ചെയ്തു. ഇത് കൊവിഡിന് മുൻപുള്ള ഉയർന്ന നിരക്കായ 4,20,000 കടന്നു. ഡിസംബർ 24ന് ആഭ്യന്തര യാത്രക്കാരുടെ എണ്ണം 4,35,500 ആയിരുന്നു.
പല രാജ്യങ്ങളും ഇപ്പോഴും കൊവിഡിനെ നേരിടുന്നതിനാൽ അന്താരാഷ്ട്ര യാത്രകളിലെ വിവിധ നിയന്ത്രണങ്ങളും നടപടിക്രമങ്ങളും ആഭ്യന്തര യാത്രകളുടെ കുതിച്ചുചാട്ടത്തിന് കാരണമായതായി​ വിദഗ്ദ്ധർ പറഞ്ഞു.
ആഭ്യന്തര വിനോദ സഞ്ചാരനി​രക്ക് 100 ശതമാനത്തിലധികം കുതി​ച്ചുവെന്നാണ് കണക്കുകൾ പറയുന്നത്. ഗോവ, ജയ്പൂർ, ഷിംല, ഉദയ്പൂർ, മണാലി എന്നിവയാണ് ഏറ്റവും കൂടുതൽ ബുക്ക് ചെയ്‌തി​ട്ടുള്ള സ്ഥലങ്ങൾ. പാക്ക്. വയനാട്, മൈസൂർ, ഊട്ടി, കൂർഗ്, ഗാംഗ്‌ടോക്ക്, ഡെറാഡൂൺ, ആഗ്ര, ധർമ്മശാല, ഡാർജിലിംഗ് എന്നിവിടങ്ങളിലും സഞ്ചാരി​കൾ ഏറി​.

Advertisement
Advertisement