കെ.ബി.പി.എസിൽ പിൻവാതിൽ നിയമന നീക്കം

Wednesday 28 December 2022 12:33 AM IST
കെ.ബി.പി.എസ്

തൃക്കാക്കര: കാക്കനാട് കേരള ബുക്സ് ആൻഡ് പബ്ളിക്കേഷൻസ് സൊസൈറ്റിയിൽ (കെ.ബി.പി.എസ്) പിൻവാതിൽ നിയമനത്തിന് കളമൊരുങ്ങുന്നു. ബൈന്റിംഗ് സൂപ്രവൈസർ തസ്തികയിലേക്ക് യോഗ്യരായ ജീവനക്കാരെ തള്ളിയാണ് ജോലിയിൽ നിന്ന് പിരിഞ്ഞുപോയ നാലു പേരെ 45,000 രൂപ ശമ്പളത്തിൽ വീണ്ടും നിയമിക്കാൻ മാനേജ്ന്റ് നീക്കമാരംഭിച്ചത്. ലോട്ടറി - പാഠപുസ്തക അച്ചടിയുടെ പേരിൽ ചട്ടങ്ങൾ മറികിടന്നാണ് തത്കാലത്തേക്കെന്ന പേരിൽ പിൻവാതിൽ നിയമനം നടത്തുന്നത്.

നിലവിൽ യോഗ്യരായവർക്ക് പ്രൊമോഷൻ നൽകിയോ വർക്കിംഗ് അറേഞ്ച്മെന്റിലോ ജോലി ക്രമീകരിക്കാം. സ്ഥിരം ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചും ഒഴിവ് നികത്താം. ഇതിനൊന്നും മാനേജ്മെന്റ് ശ്രമിക്കുന്നില്ല. പിൻവാതിൽ നിയമന നീക്കത്തിനെതിരെ ഇടത് -വലത് സംഘടനകൾ പരാതി നൽകിയിട്ടുണ്ട്.

നേരത്തെ, ലോട്ടറി ടിക്കറ്റ് പ്രിന്റിംഗ് ഓർഡർ വർദ്ധി​ച്ചതി​ന്റെ പേരിൽ മുപ്പതുപേരെ ചട്ടങ്ങൾ മാറികടന്ന് നിയമിച്ചത് വിവാദമായിരുന്നു.


വിഷയത്തിൽ സി.ഐ.ടി.യു ഉൾപ്പടെയുള്ള സംഘടനകൾ മാനേജ്മെന്റിന് പരാതി നൽകിയിട്ടുണ്ട്. പെൻഷൻ പറ്റിയവർക്ക് പുനർനിയമനം നൽകാനുള്ള നീക്കം പുനഃപരിശോധിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധമുണ്ടാകും.

പി.എസ്. ജാതപ്പൻ
ജനറൽ സെക്രട്ടറി, സി.ഐ.ടി.യു

യോഗ്യരായവരെ ഒഴിവാക്കി പെൻഷൻ പറ്റിയവരെ നിയമിക്കാനുള്ള നീക്കം അവസാനിപ്പിക്കണം. പിരിഞ്ഞുപോയവരെ നിയമിച്ചാൽ നിയമ നടപടിയുമായി മുന്നോട്ടുപോകും.

ടി. ബാലചന്ദ്രൻ

പൊതുപ്രവർത്തകൻ

Advertisement
Advertisement