സിനിമ ആസ്വാദക സംഘടനാ രൂപീകരണം

Wednesday 28 December 2022 12:38 AM IST

കൊച്ചി: തിയേറ്റർ റിലീസ് ചിത്രങ്ങളെയും ഷോട്ട്ഫിലിമുകളെയും കൂടുതൽ ജനകീയമാക്കാൻ ഇന്റർ ഫിലിം ഡെവലപ്മെന്റ് അസോസിയേഷൻ (എ.എഫ്.ഡി.എ) രൂപീകരി​ച്ചു. സിനിമ, ഷോർട്ട്ഫിലിം, വെബ് സീരിസ്, സംഗീതം എന്നീ മേഖലകളിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവരുടെ ഉന്നമനവും സംഘടന ലക്ഷ്യമിടുന്നു. 1500 പേർ ഇതിനകം അംഗത്വമെടുത്തതായി സംസ്ഥാന സെക്രട്ടറി മേഘ്ന മധു വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1000 രൂപ നൽകി അംഗത്വമെടുക്കുന്നവർക്ക് സംഘടന നിർമ്മിക്കുന്ന സിനിമകളിലും മറ്റ് ചലച്ചി​ത്രങ്ങളിലും കഴിവുകളുടെ അടിസ്ഥാനത്തിൽ അവസരം നൽകും. അംഗത്വ ഫീസ് ആറ് മാസത്തിനുശേഷം തിരികെ നൽകും. എല്ലാ ജില്ലകളിലും യൂണിറ്റ് രൂപീകരിച്ചിട്ടുണ്ട്.

Advertisement
Advertisement