യൂത്ത് കോൺഗ്രസ് നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ

Wednesday 28 December 2022 12:00 AM IST

പയ്യന്നൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് പയ്യന്നൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പെരുമ്പ തായത്തുവയലിലെ കെ.സുനീഷ് (37) അറസ്റ്റിൽ.പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായി കാണിച്ച് രക്ഷിതാവാണ് പരാതി നൽകിയത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ വകുപ്പു പ്രകാരം കേസെടുക്കുകയായിരുന്നു. പയ്യന്നൂർ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാൻഡു ചെയ്ത് ജയിലിലേക്കയച്ചു.

പോക്‌സോ കേസിൽ പ്രതിയായതിന് പിന്നാലെ സുനീഷിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല പ്രസിഡന്റ് സുദീപ് ജയിംസ് അറിയിച്ചു.