വളണ്ടിയർമാർക്ക് ഐ.ഡി കാർഡ്

Wednesday 28 December 2022 12:58 AM IST
റെഡ്ക്രോസ് സൊസൈറ്റി കുറ്റ്യാടിയുടെ നേതൃത്വത്തിൽ പരിശീലനം പൂർത്തീകരിച്ച വളണ്ടിയർ മാർക്കുള്ള കാർഡ് വിതരണ ചടങ്ങ് കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ . എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: പ്രഥമ ശ്രുശ്രൂഷ, റോഡ് സുരക്ഷ, സാന്ത്വന പരിചരണം,ട്രോമാ കെയർ എന്നിവയിൽ മൂന്നുദിന പരിശീലനം പൂർത്തീകരിച്ച വളണ്ടിയർമാർക്കുള്ള തിരിച്ചറിയൽ കാർഡ് കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. വിതരണം ചെയ്തു. അവകാശബോധത്തിന്റെ കാര്യത്തിൽ മലയാളികൾ ഇതര സംസ്ഥാനത്തെ ജനങ്ങളേക്കാൾ ശ്രദ്ധാലുക്കളാണെങ്കിലും പൗരധർമ്മത്തിൽ വളരെ പിന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. അപകടങ്ങൾക്ക് ഒരു പരിധിവരെ കാരണം അശ്രദ്ധയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ അദ്ധ്യക്ഷത വഹിച്ചു. റെഡ്ക്രോസ് വടകര താലൂക്ക് സെക്രട്ടറി കെ.പി.ചന്ദ്രശേഖരൻ , സെഡ്. എ. സൽമാൻ, ടി.കെ. താജുദ്ധീൻ , എന്നിവർ പ്രസംഗിച്ചു. എസ്.ജെ.സജീവ് കുമാർ സ്വാഗതവും ഹാഫിസ് പൊന്നേരി നന്ദിയും പറഞ്ഞു.