'വെളിച്ചം 2022' സപ്തദിന സഹവാസ സ്പെഷ്യൽ ക്യാമ്പിന് തുടക്കമായി

Wednesday 28 December 2022 12:12 AM IST
ചേളന്നൂർ എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'വെളിച്ചം 2022' സപ്തദിന സഹവാസ സ്പെഷ്യൽ ക്യാമ്പിന്റെ ഉദ്ഘാടനചടങ്ങിൽ മുഖ്യാതിഥിയും എസ് .എൻ. ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പറുമായ പി .എം രവീന്ദ്രൻ സംസാരിക്കുന്നു.

ചേളന്നൂർ: ചേളന്നൂർ എസ് .എൻ.ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ

'വെളിച്ചം 2022' സപ്തദിന സഹവാസ സ്പെഷ്യൽ ക്യാമ്പ് കോഴിക്കോട് വടക്ക് ജില്ലാതല ഉദ്ഘാടനം കക്കോടി ഗവ. എൽ .പി സ്കൂളിൽ വനം മന്ത്രി എ. കെ. ശശീന്ദ്രൻ നിർവഹിച്ചു. എസ് .എൻ. ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പർ പി .എം രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷീബ അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗം എം ശോഭ പതാകയുയർത്തി . എൻ.എസ്.എസ് ജില്ലാ കോഡിനേറ്റർ എസ് ശ്രീചിത്ത്, കൊയിലാണ്ടി ക്ലസ്റ്റർ കൺവീനർ കെ പി അനിൽകുമാർ എന്നിവർ എൻ.എസ്.എസ് സന്ദേശം നൽകി .ജില്ലാ പഞ്ചായത്ത് അംഗം ഇ ശശീന്ദ്രൻ , സുജ അശോകൻ ,കവിത പി കെ , എം ശോഭ , എം രാജേന്ദ്രൻ , ഡോക്ടർ അഭിലാഷ്, എം.കെ നാരായണൻ ,പി.ടി പ്രജിനകുമാരി ,എം.രാമദാസൻ ,പി.ബിജു എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ പി .എൽ സാബു സ്വാഗതവും പ്രോഗ്രാം ഓഫീസർ സോണി ശങ്കർ നന്ദിയും പറഞ്ഞു. സ്കൂൾ മുറ്റത്ത് ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന തേൻകനി പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ 50 എൻ.എസ്.എസ് വളണ്ടിയേഴ്സാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ജനുവരി 1 ന് വൈകീട്ട് 5 ന് ക്യാമ്പ് അവസാനിക്കും.

Advertisement
Advertisement