പ്രതിഷേധിച്ചു

Tuesday 27 December 2022 11:15 PM IST

കമ്പനാട്: സാധാരണക്കാരന്റെ സ്വൈര ജീവിതം തടസപ്പെടുത്തുന്ന രീതിയിൽ മലങ്കാവിൽ നടക്കുന്ന മയക്കുമരുന്ന് മാഫിയാ ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് കടമ്പനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പ്രകാശ്,​ സഹോദരൻ അനിൽ എന്നിവരെ മാരകമായി മർദ്ദിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് റെജി മാമ്മൻ അദ്ധ്യക്ഷനായി. ബിജിലി ജോസഫ്,എം. ആർ ജയപ്രസാദ്,കെ.ജി.ശിവദാസൻ, ഷിബു ബേബി,ടി.പ്രസന്നകുമാർ,ഷീജ മുരളീധരൻ,ഷിബു മലങ്കാവ്,ബാലൻ, അനന്തു,എം.എ നാണു,ആർ.കെ ഗോപാലൻ എന്നിവർ പ്രസംഗിച്ചു