ജനചേതന യാത്രയ്ക്ക്   സ്വീകരണം നൽകി

Wednesday 28 December 2022 12:15 AM IST
yathra

കൊയിലാണ്ടി: 'അന്ധവിശ്വാസ കൂരിരുൾ മാറ്റാൻ ശാസ്ത്രവിചാര പുലരി പിറക്കാൻ' എന്ന മുദ്രാവാക്യവുമായി സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.വി കുഞ്ഞിക്കൃഷ്ണൻ നയിക്കുന്ന വടക്കൻ മേഖലാ ജനചേതന യാത്രയ്ക്ക് കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സ്വീകരണം നൽകി. സമ്മേളനത്തിൽ കെ.ടി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർപേഴ്‌സൺ സുധ കിഴക്കെപ്പാട്ട്, നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ, എൻ.ശങ്കരൻ , ഇ.കെ.അജിത്ത്, കെ.നാരായണൻ കെ.വി.രാജൻ പ്രസംഗിച്ചു. ചടങ്ങിൽ ദാമു മാസ്റ്റർ സ്മാരക എൻഡോവ്‌മെന്റ് കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തിന് കെ.വി.കുഞ്ഞികൃഷ്ണൻ നൽകി. അഖില കേരള വായനാ മത്സര വിജയികൾക്കുള്ള ഉപഹാരം ജാഥാ മാനേജർ പി.വി.കെ. പനയിൽ സമ്മാനിച്ചു. കലാജാഥയിലെ കലാകാരൻമാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. താലൂക്കിലെ 181 ലൈബ്രറികളിൽ നിന്നും പ്രവർത്തകർ സ്വീകരണത്തിൽ പങ്കെടുത്തു.