ഗായകൻ ജയനെ ശിവഗിരിമഠം ആദരിച്ചു

Wednesday 28 December 2022 12:31 AM IST

ശിവഗിരി: തീർത്ഥാടന നവതിയുടെ ഭാഗമായി ശിവഗിരിയിലെത്തിയ പ്രശസ്തഗായകൻ കെ.ജി.ജയനെ (ജയവിജയ) ശിവഗിരിമഠം ആദരിച്ചു. ശിവഗിരി വൈദികമഠത്തിൽ നിന്നും വൈദികം പഠിച്ച ആദ്യ വൈദികശിഷ്യനും ഗുരുദേവന്റെ ഗൃഹസ്ഥശിഷ്യരിലൊരാളുമായിരുന്ന ഗോപാലൻതന്ത്റിയുടെ മകനാണ് സംഗീതജ്ഞനും അനുഗൃഹീത ഗായകനുമായ കെ.ജി.ജയൻ. ശിവഗിരിയുടെ വേദിയിൽ ഗുരുദേവൻ രചിച്ച ജനനീ നവരത്നമഞ്ജരിയും മഹാകവി കുമാരനാശാൻ രചിച്ച ഗുരുസ്തവവും അയ്യപ്പഭക്തിഗാനങ്ങളും ആലപിച്ച ജയൻ സംഗീതത്തെ ആത്മീയാനുഭവമാക്കി. തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്കുളള യാത്രയ്ക്കിടെ ശിവഗിരിയിൽ ദർശനത്തിനെത്തിയ അദ്ദേഹം സ്വാമി സച്ചിദാനന്ദയുടെ അഭ്യർത്ഥന സ്വീകരിച്ചാണ് തീർത്ഥാടന നവതിയാഘോഷ വേദിയിൽ സംഗീത വിരുന്നൊരുക്കിയത്. ശിവഗിരിമഠത്തിനുവേണ്ടി സ്വാമി സച്ചിദാനന്ദ അദ്ദേഹത്തെ മഞ്ഞഷാൾ അണിയിച്ചു. ശിവഗിരിമഠം പി.ആർ.ഒ ഇ.എം.സോമനാഥൻ നന്ദി പറഞ്ഞു.

Advertisement
Advertisement