ജില്ലാപഞ്ചായത്തിന്റെ ഡോഗ് ഷെൽട്ടർ ഹോം കുര്യോട്ടുമലയിൽ ഒരുക്കുന്നു

Wednesday 28 December 2022 12:33 AM IST

കൊല്ലം: ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുര്യോട്ടുമലയിൽ ഡോഗ് ഷെൽട്ടർ ഹോം ഒരുങ്ങുന്നു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു ജില്ലാ പഞ്ചായത്ത് ഡോഗ് ഷെൽട്ടർ ഹോം നിർമ്മാണം ഏറ്റെടുക്കുന്നത്. 60 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. സംസ്ഥാന ഭവന നിർമ്മാണ ബോർഡ് മുഖേന നടപ്പാക്കുന്ന പദ്ധതി രണ്ട് ഏക്കറിലാണ് നടപ്പാക്കുന്നത്. മൂന്നുമാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും. ഷെൽട്ടർ ഹോമിന്റെ നിർമ്മാണോദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.സുമ ലാൽ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നജീബത്ത്, പിറവന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ജയൻ, ജില്ലാപഞ്ചായത്ത് അംഗം സുനിതാ രാജേഷ്, സെക്രട്ടറി ബിനുൻ വാഹിദ്, ഫാം സൂപ്രണ്ട് ഡോ.വി.പി.സുരേഷ് കുമാർ, ഭവന നിർമ്മാണ ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ ജി.സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement