ശിവഗിരിയിൽ ഇന്ന് നാട്ടുവൈദ്യ സംഗമം

Wednesday 28 December 2022 12:34 AM IST

ശിവഗിരി: സംസ്ഥാന പാരമ്പര്യ നാട്ടുവൈദ്യ സംഗമവും ഭാരതീയ പാരമ്പര്യ നാട്ടുചികിത്സാ സംഘത്തിന്റെ സിൽവർ ജൂബിലി ആഘോഷവും ഇന്ന് രാവിലെ 9ന് ശിവഗിരിയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. പാരമ്പര്യ നാട്ടുചികിത്സാ സംഘത്തിന്റെ പ്രസിഡന്റ് അജികുമാർവൈദ്യർ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ബാലകൃഷ്ണൻവൈദ്യർ സ്വാഗതം പറയും. ഉച്ചയ്ക്ക് 2ന് അറിവിന്റെ തീർത്ഥാടനം. അവതരണം: സ്മൈൽദർശൻ കോട്ടയം, രാത്രി 7ന് കഥാപ്രസംഗം: ചരിത്രനായകൻ ശ്രീനാരായണഗുരുദേവൻ. കാഥിക: ഗുരുപ്രിയ ഗ്രേസ് ബിജോ, 8.30ന് സിനിമാപ്രദർശനം: ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ.