ടി.കെ. ദേവകുമാർ വീണ്ടും കയർഫെഡ് പ്രസിഡന്റ്

Wednesday 28 December 2022 12:40 AM IST

ആലപ്പുഴ: കയർഫെഡ് പ്രസിഡന്റായി ടി.കെ. ദേവകുമാറിനെ തിരഞ്ഞെടുത്തു. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ 16 സീറ്റുകളിലും ഇടതു സ്ഥാനാർത്ഥികൾ വൻഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടതോടെ പുതിയ ഭരണസമിതി ഇന്നലെത്തന്നെ അധികാരമേറ്റു. എം. സന്തോഷ്‌കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആദ്യ ഡയറക്ടർബോർഡ് യോഗം ടി.കെ. ദേവകുമാറിനെ പ്രസിഡന്റായും ആർ. സുരേഷിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.

ഹരിപ്പാട് മുൻ എം.എൽ.എയായ ടി.കെ. ദേവകുമാർ സി.പി.എം ആലപ്പുഴ ജില്ലാകമ്മിറ്റി അംഗവും സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗവും കേരള കയർ വർക്കേഴ്സ് സെന്റർ സംസ്ഥാന ഭാരവാഹിയും കാർത്തികപ്പള്ളി കയർ തൊഴിലാളി യൂണിയൻ പ്രസിഡന്റുമാണ്. 1999-2001ൽ കയർഫെഡ് പ്രസിഡന്റായിരുന്നു. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത്‌ കയർ കോർപ്പറേഷൻ ചെയർമാനായിരുന്നു. ആർ.സുരേഷ് സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗമാണ്.

Advertisement
Advertisement