പഞ്ചായത്ത് ഓഫീസ് ഉപരോധം

Wednesday 28 December 2022 1:26 AM IST
യൂത്ത് കോൺ. തൊടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചപ്പോൾ

തൊടിയൂർ: പഞ്ചായത്ത് 16-ാം വാർഡിലെ കാരൂർപ്പാടം അങ്കണവാടിയിൽ നിന്ന് ഗർഭിണികൾക്ക് പൂപ്പലും പുഴവുമുള്ള ശർക്കര വിതരണം ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൊടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വർക്കിംഗ് ഗ്രൂപ്പ് യോഗം നടന്ന പഞ്ചായത്ത് കോൺഫറൻസ് ഹാൾ ഉപരോധിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേൽ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.ഒ.കണ്ണൻ, പഞ്ചായത്ത് സെക്രട്ടറി ബിന്ദു എന്നിവർ സമരക്കാരുമായി നടത്തിയ ചർച്ചയിൽ കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതിനെത്തുടർന്ന് സമരം അവസാനിപ്പിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീം പൂവണ്ണാൽ, ഹരിലാൽമുരുകാലയം, നിസാർ, അഭിജിത്ത്, ഷമീർ, നവാസ്, റിയാസ് എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.