ഉമ്മൻചാണ്ടിയ്ക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഹർജി നൽകും, നീതി കിട്ടുംവരെ പോരാട്ടം; നിലപാട് മാറ്റി സോളാർ കേസിലെ പരാതിക്കാരി
Wednesday 28 December 2022 3:59 PM IST
തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഹർജി നൽകുമെന്ന് പരാതിക്കാരി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും നീതി കിട്ടുംവരെ പോരാടുമെന്നും യുവതി പറഞ്ഞു.
ആറ് കേസിലും ഹർജി നൽകുമെന്നാണ് പരാതിക്കാരി ഇപ്പോൾ പറയുന്നത്. ഉമ്മൻ ചാണ്ടിക്കെതിരെ തുടർനടപടിക്കില്ലെന്നും, പ്രായവും രോഗവും പരിഗണിച്ചാണ് തീരുമാനമെന്നുമായിരുന്നു പരാതിക്കാരി നേരത്തെ പ്രതികരിച്ചത്.
ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽ കുമാർ, എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെയായിരുന്നു യുവതിയുടെ പീഡന പരാതി. ഉമ്മൻചാണ്ടിയ്ക്കും മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ ബി ജെ പി ദേശീയ നേതാവുമായ എ പി അബ്ദുള്ളക്കുട്ടിയ്ക്കുമാണ് ഇന്ന് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. മറ്റുള്ളവർക്ക് നേരത്തെ ക്ളീൻ ചിറ്റ് നൽകിയിരുന്നു