വോളിബാൾ ചാമ്പ്യൻഷിപ്പ്
Thursday 29 December 2022 12:04 AM IST
അടൂർ : ജില്ലാ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പ് പഴകുളം ആലുംമൂട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ തുടങ്ങി. ജില്ലാ വോളിബാൾ ടെക്നിക്കൽ കമ്മിറ്റിയുടെ രക്ഷാധികാരി പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു.
ഡോ.മാത്യു പി.ജോൺ അദ്ധ്യക്ഷത നിർവഹിച്ചു.
പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ്, പ്രൊഫ. ഇട്ടി വർഗീസ്, ബിജു.എം, ആർ.സുരേഷ് ,അനിൽ എം.കുര്യൻ എന്നിവർ പ്രസംഗിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ വൈ.എം.എ മേക്കൊഴൂർ, സെന്റ് തോമസ് കോളേജ് കോഴഞ്ചേരി, സായി, കോഴഞ്ചേരി പമ്പ വോളി ക്ലബ് ,സന്തോഷ് ക്ലബ് പ്രക്കാനം എന്നിവർ വിജയികളായി. നാളെ ക്വാർട്ടർ, സെമി മത്സരങ്ങൾ ഉണ്ടാകും. 30ന് വനിതാമത്സരവും ഫൈനലും നടക്കും.