40000 കടന്ന് വീണ്ടും സ്വർണം

Thursday 29 December 2022 1:07 PM IST
സ്വർണവി​ല

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില പവന് വീണ്ടും 40,000 രൂപ വീണ്ടും കടന്നു . ഒരു പവൻ സ്വർണത്തിന് 40,120 രൂപയും ഒരു ഗ്രാമിന് 5015 രൂപയുമാണ് വി​ല . ഈ മാസം ഇത് നാലാം തവണയാണ് സ്വർണത്തി​ന്റെ വി​ല 40000 രൂപ കടക്കുന്നത്.

ജനുവരി ഒന്നിന് പവന് 36,360 രൂപയായിരുന്നു സ്വർണവില

രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1,811.54 ഡോളറിലാണ് സ്വർണ വില. പവന് 39,960 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,995 രൂപയും.

പവന് ഈ മാസം ഇതുവരെ 1,120 രൂപയുടെ വർദ്ധന. ഡിസംബർ ഒന്നിന് ഒരു പവൻ സ്വർണത്തിന് 39,000 രൂപയായിരുന്നു വില. ഈ മാസം നാലാം തവണയാണ് സ്വർണ വില പവന് 40,000 രൂപ കടക്കുന്നത്. 12 മാസത്തിനുള്ളിൽ 3,880 രൂപയിൽ അധികമാണ് സ്വർണ വില ഉയർന്നത്. ഡിസംബറിലെ ആദ്യ അഞ്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു പവന് 840 രൂപയും, ഒരു ഗ്രാമിന് 105 രൂപയും ഉയർന്നിരുന്നു. ഡിസംബർ 10, 11 തിയതികളിൽ ഒരു പവൻ സ്വർണത്തിന് 39,920 രൂപയും, ഒരു ഗ്രാമിന് 4,980 രൂപയുമായിരുന്നു വില.