രൂപയ്ക്ക് നേരിയ നേട്ടം
Thursday 29 December 2022 1:38 PM IST
മുംബയ്: ആഗോള വിപണിയിലെ ചലനങ്ങളും കയറ്റുമതിക്കാർ ഡോളർ വിറ്റഴിച്ചതിനാലും രൂപ നഷ്ടത്തിൽ നിന്ന് കരകയറി നേരിയ നേട്ടത്തിൽ ക്ളോസ് ചെയ്തു. ഒരു ഡോളറിന് 82.8575 എന്ന നിലയിലാണ് രൂപ വലിയ മാറ്റമില്ലാതെ അവസാനിച്ചത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്നത് പ്രാദേശിക കറൻസിയെ ഉത്തേജിപ്പിച്ചതും രൂപയ്ക്ക് ഗുണമായി. ഏറ്റവും കുറഞ്ഞ ദിവസത്തിൽ നിന്ന് കറൻസി തിരിച്ചുവരാൻ സാദ്ധ്യതയുണ്ടെന്നും എന്നാൽ 83ലെവലിനടുത്തുള്ള രൂപയുടെ വ്യാപാരം നിക്ഷേപകർക്ക് ക്ഷീണമുണ്ടാക്കിയിട്ടുണ്ടെന്നുമാണ് വിലയിരുത്തൽ.