വിളംബര ജാഥ നടത്തി

Thursday 29 December 2022 1:30 AM IST

ശ്രീകൃഷ്ണപുരം: ഗ്രാമ പഞ്ചായത്ത് നേതൃസമിതി, ടി.കെ.ഡി പൊതുജന വായനശാല, വെള്ളിനേഴി ഗവ.എച്ച്. എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ലഹരിക്കുമെതിരെ സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന ജനചേതന യാത്രയ്ക്ക് മുന്നോടിയായി വിളംബര ജാഥ നടത്തി. നേതൃസമിതി കൺവീനർ എൻ.പി.പ്രിയേഷ് ഫ്ളാഗ് ഒഫ് ചെയ്തു. വിളംബരജാഥയുടെ സമാപനം വായനശാല അങ്കണത്തിൽ സാഹിത്യകാരൻ ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൌൺസിൽ വൈസ് പ്രസിഡന്റ് എ.എം.ഉഷാദേവി അദ്ധ്യക്ഷത വഹിച്ചു. കെ.വിദ്യാധരൻ, കെ.എൻ.ബലരാമൻ, പി.ബാലസുബ്രഹ്മണ്യൻ, എം.ചാമി, കെ.മഹേഷ്, പി. ഗോപാലകൃഷ്ണൻ, എം.എം.സാവിത്രി, ആദിത്യ, സി.ബിന്ദു, ബി.പ്രിയ സംസാരിച്ചു.