നിലപാടുകളിലൂടെ മുന്നേറിയ പത്രം

Thursday 29 December 2022 12:44 AM IST

കൊച്ചി നിലപാടുകളിലൂടെ മുന്നേറിയ മാദ്ധ്യമമാണ് കേരളകൗമുദിയെന്ന് കൊച്ചി നഗരസഭാ കൗൺസിലർ പദ്മജ എസ്. മേനോൻ. സമൂഹത്തിൽ നടക്കുന്ന നല്ലതുകളെ അതിന്റെ സത്ത ചോരാതെ ജനങ്ങളിൽ എത്തിക്കുന്നതിൽ എന്നും കേരളകൗമുദി പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും അവർ ആശംസാ പ്രസംഗത്തിൽ പറഞ്ഞു. തന്റെ കോളേജ് പഠനകാലത്തെ രാഷ്ട്രീയ പ്രവർത്തന സമയത്ത് കേരളകൗമുദിയിൽ വാർത്ത വരുന്നതിനെ ഭാഗ്യമായി കണ്ടിരുന്നവരായിരുന്നു വിദ്യാർത്ഥികളെന്നും അവർ പറഞ്ഞു.