കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് ഗുരുതര പരിക്ക്

Thursday 29 December 2022 12:47 AM IST

നിലമ്പൂർ: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് ഗുരുതര പരിക്ക്. വഴിക്കടവ് റെയ്ഞ്ച് ഉൾവനത്തിലെ പുഞ്ചക്കൊല്ലി കോളനിയിലെ പോക്കർ മാത്തന്റെ മകൻ സുരേഷിനാണ് (32)​ ആണ് പരിക്കേറ്റത്. ഇയാളുടെ കൈകാലുകൾ ഒടിഞ്ഞിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് അഞ്ചോടെ കോളനിയോട് ചേർന്നുള്ള കാന്തപ്പുഴയ്ക്ക് സമീപം ചപ്പാത്തി വനമേഖലയിൽ വച്ചാണ് ആനയുടെ ആക്രമണം ഉണ്ടായത്. പുഴയിൽ കുളിക്കാൻ പോയ കൂട്ടുകാരുടെ അടുത്തേക്ക് പോവുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ ഇയാളെ വനം വകുപ്പ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement