മീഡിയ അക്കാഡമി പുരസ്കാരം

Thursday 29 December 2022 1:49 AM IST

കൊല്ലം: കേരളീയരായ മാദ്ധ്യമ പ്രവർത്തകരുടെ ഏറ്രവും മികച്ച കൃതിക്ക് കേരള മീഡിയ അക്കാഡമി ആഗോള പുരസ്കാരം നൽകുമെന്ന് മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു പത്രസമ്മേളനത്തൽ അറിയിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് പുരസ്കാരം. ഇംഗ്ലീഷിലോ മലയാളത്തിലോ രചിച്ച, മൂന്ന് വർഷത്തിനിടയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മാദ്ധ്യമ സംബന്ധമായ ഗ്രന്ഥത്തിനാണ് പുരസ്കാരം. ഗ്രന്ഥകർത്താവിനോ, പ്രസാധകർക്കോ വായനക്കാർക്കോ, സംഘടനകൾക്കോ, സുഹൃത്തുക്കൾക്കോ പുസ്തകങ്ങളുടെ പേരുകൾ നിർദേശിക്കാം. അഞ്ച് പേരടങ്ങുന്ന വിദഗ്ദ്ധ സമിതിയുടെ മേൽനോട്ടത്തിലാണ് ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുക. ചുരുക്കപ്പട്ടികയിൽ നിന്ന് മൂന്നംഗങ്ങളടങ്ങിയ പ്രത്യേക ജൂറി പുരസ്കാരം നിർണയിക്കും. പുസ്തകങ്ങളുടെ പേരുകൾ 2023 ജനുവരി 15നകം അനിൽ ഭാസ്കർ, സെക്രട്ടറി, കേരള മീഡിയ അക്കാഡമി, കാക്കനാട്, കൊച്ചി 682030, ഫോൺ: 0484 2422275 എന്ന വിലാസത്തിലോ www.keralamediaacademy.gov@gmail.com ഐഡിയിലോ ലഭ്യമാക്കണം.

Advertisement
Advertisement