സാമുദായിക സംവരണം അനിവാര്യം

Thursday 29 December 2022 4:44 PM IST

കൊച്ചി: മലയാളി മെമ്മോറിയൽ കാലഘട്ടം മുതൽ ജാതിയുടെയും സമുദായത്തിന്റെയും പേരിൽ അധികാരത്തിലും സമ്പത്തിലും അർഹിക്കുന്നതിലും വലിയപങ്കും പ്രാതിദ്ധ്യവും നേടിയ മുന്നാക്കക്കാരാണ് സമുദായ സംവരണത്തെയും ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യത്തെയും തള്ളിപ്പറയുന്നതെന്ന് കെ.ആർ.എൽ.സി.സി രാഷ്ട്രീയകാര്യ സമിതി അഭിപ്രായപ്പെട്ടു.

എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവന കേരളത്തിൽ സമുദായിക സംവരണം അട്ടിമറിക്കാൻ നടത്തിവരുന്ന ശ്രമങ്ങളുടെ തുടർച്ചയാണ്. സംസ്ഥാന സർക്കാർ സർവീസിലെ ഉദ്യോഗസ്ഥന്മാരുടെ ജാതി തിരിച്ചുള്ള പട്ടിക ഉടൻ പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും കെ.ആർ.എൽ.സി.സി രാഷ്ട്രീയകാര്യ സമിതി കൺവീനർ ജോസഫ് ജൂഡും ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിലും ആവശ്യപ്പെട്ടു.