ചികിത്സാസഹായവും വീൽചെയർ വിതരണവും

Friday 30 December 2022 12:33 AM IST

കൊച്ചി: എറണാകുളത്തപ്പൻ മൈതാനത്ത് നടക്കുന്ന ഭാഗവത സപ്താഹാമൃതത്തിന്റെ ഭാഗമായി കാൻസർ രോഗികൾക്കുള്ള ചികിത്സാധനസഹായവും വീൽചെയർ വിതരണവും ഇന്ന് നടക്കും. രാവിലെ 11.30 ന് യജ്ഞവേദിയിൽ നടക്കുന്ന സമ്മേളനത്തിൽ ഭാഗവതയജ്ഞസമിതി രക്ഷാധികാരി ജി.സതീഷ്‌കുമാർ അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി.രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഡോ.വി.പി ഗംഗാധരൻ, ചലച്ചിത്ര തിരക്കഥാകൃത്ത് എസ്.എൻ സ്വാമി, കെ.സുരേന്ദ്രൻ, സി.എൻ മോഹനൻ, വി.ശ്രീകുമാർ, അജി പുല്ലാട്ട് തുടങ്ങിയവർ സംസാരിക്കും. വൈകിട്ട് 7ന് ഇല്ലം കലാകേന്ദ്രം അവതരിപ്പിക്കുന്ന കുചേലവൃത്തം, തൃക്കണാർവട്ടം നായർ സമാജത്തിന്റെ ഭജൻസന്ധ്യ, സൗമ്യ നിതേഷും സംഘവും അവതരിപ്പിക്കുന്ന ഗാനാമൃതം എന്നിവയും അരങ്ങേറും.

Advertisement
Advertisement