മുണ്ടക്കര എ.യു.പി സ്ക്കൂളിൽ 'കളിമുറ്റം' നാടക കേമ്പ്

Friday 30 December 2022 12:02 AM IST
ബാലുശ്ശേരി മുണ്ടക്കര എ.യു.പി.സ്കൂളിൽ നടന്ന ദ്വിദിന നാടക ശില്പ ശാല നാടക പ്രവർത്തകൻ വിത്സൻ സാമുവൽ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: മുണ്ടക്കര എ.യു.പി സ്കൂൾ എൺപതാം വാർഷികത്തോടനുബന്ധിച്ച് കളിമുറ്റം നാടക കേമ്പ് സംഘടിപ്പിച്ചു. പനങ്ങാട് ഗ്രാമപഞ്ചായത്തിലെ വിവിധ യു.പി സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുത്ത 40 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രശസ്ത നാടക പ്രവർത്തകൻ വിൽസൺ സാമുവൽ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം രക്ഷാധികാരി ടി.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.കെ.രവിവർമ്മ, നവോദയ ബാലകൃഷ്ണൻ, മനോജ്‌ എടന്നൂർ, മുരളി കിനാലൂർ എന്നിവർ പ്രസംഗിച്ചു. വിദ്യാരംഗം കൺവീനർ പി.വി രാമകൃഷ്ണൻ സ്വാഗതവും പ്രധാനാദ്ധ്യാപകൻ കെ.സന്തോഷ് നന്ദിയും പറഞ്ഞു.

കേമ്പിന് മുഹമ്മദ് എരവട്ടൂർ, മനോജ് ബാലുശ്ശേരി എന്നിവർ നേതൃത്വം നൽകി.കേമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പനങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം ഷൈബാഷ് കുമാർ ഉദ്ഘാടനം ചെയ്തു.