അടിയന്തരാവസ്ഥ തടവുകാരൻ നളിനാക്ഷൻ നിര്യാതനായി

Friday 30 December 2022 12:51 AM IST

തിരുവനന്തപുരം: അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ച സി.പി.എം പ്രവർത്തകൻ പി. നളിനാക്ഷൻ നിര്യാതനായി. 86 വയസായിരുന്നു. അന്ന് പേട്ടയിൽ ആദ്യം അറസ്റ്റിലായ പത്തുപേരിൽ ഒരാളായിരുന്നു 'പാർട്ടിയുടെ സ്വന്തം ചുവരെഴുത്തുകാരൻ" എന്നുകൂടി അറിയപ്പെടുന്ന നളിനാക്ഷൻ. 2010ൽ ഹൃദയശസ്ത്രക്രിയയെ തുടർന്ന് വള്ളക്കടവ് വയ്യാമൂല പുത്തൻവീട് വി.ആർ.എ 62ൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ബി.എസ്. ചന്ദ്രികയാണ് ഭാര്യ. മക്കൾ: എൻ.സി. വിനോദ്, എൻ.സി. മനോജ്, എൻ.സി. നികിത. മരുമക്കൾ: പി. സുലജ, എസ്. ആശ, വി.എൻ. വിജു. സംസ്കാരം മുട്ടത്തറ ശ്മശാനത്തിൽ നടന്നു. സഞ്ചയനം 4ന് രാവിലെ 8.30ന്.