പൗര വിചാരണ യാത്രയ്ക്ക് സ്വീകരണം

Friday 30 December 2022 12:02 AM IST
മരക്കാട്ടേരി ദാമോദരൻ പ്രസംഗിക്കുന്നു

കുറ്റ്യാടി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗര വിചാരണയാത്ര നടത്തി. ബ്ലോക്ക് പ്രസിഡന്റ് മരക്കാട്ടെരി ദാമോദരൻ നേതൃത്വം നൽകിയ യാത്രയ്ക്ക് കുന്നുമ്മൽ മണ്ഡലത്തിലെ ഒതയോത്ത്, കക്കട്ടിൽ , പാതിരിപ്പറ്റ , അമ്പലക്കുളങ്ങര, മൊകേരി എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ഒതയോത്ത് വട്ടോളി പള്ളിക്ക് സമീപം നടന്ന യോഗത്തിൽ വാർഡ് അംഗം ഒ.വനജ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ എലിയാറ ആനന്ദൻ , പി.പി.അശോകൻ, ശ്രീജേഷ് ഊരത്ത്, കെ.കെ.അബ്ദുളള, ടി.എം.സുരേഷ് ബാബു, ജമാൽ മൊകേരി, എസ്.ജെ.സജീവ് കുമാർ, ഒ.പി.ഗംഗാധരൻ, ബീന എലിയാറ തുടങ്ങിയവർ പ്രസംഗിച്ചു. കക്കട്ടിൽ ജില്ലാ സെക്രട്ടറി പ്രമോദ് കക്കട്ടിൽ, അശോകൻ ആയഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement