ആധാരമെഴുത്ത് അസോസിയേഷൻ ഉപരോധിച്ചു

Friday 30 December 2022 12:12 AM IST

തിരുവനന്തപുരം: ആധാരം എഴുത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച
ഐ.ജി ഓഫീസ് ഉപരോധസമരം എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് മുഖ്യപ്രഭാഷണം നടത്തി. രജിസ്‌ട്രേഷൻ വകുപ്പിൽ നടപ്പിലാക്കാൻ പോകുന്ന അശാസ്ത്രീയമായ ടെംപ്ലേറ്റ് സംവിധാനത്തിനെതിരെ കേരളത്തിലെ ആധാരം എഴുത്തുകാർ നടത്തിയ ഉപരോധസമരം ഐ.ജി ഓഫീസ് ജീവനക്കാരും പൊലീസും ചേർന്ന് അടിച്ചമർത്താൻ ശ്രമിക്കുന്നതായി സംസ്ഥാന പ്രസിഡന്റ് കെ.ജി.ഇന്ദുകലാധരൻ, ജനറൽ സെക്രട്ടറി എ.അൻസാർ, ട്രഷറർ സി.പി.അശോകൻ, നേതാക്കളായ ബി.സി.എസ് നായർ, മോഹൻകുമാർ, ഗോപൻ ഇടയ്‌ക്കോട്, ലാൽ വെങ്ങാനൂർ എന്നിവർ പറഞ്ഞു. സമരംശക്തമായി തുടരുമെന്നും ടെംപ്ലേറ്റ് പരിഷ്‌കാരം നടപ്പാക്കാൻ അനുവദിക്കില്ലെന്നും നേതാക്കൾ അറിയിച്ചു.

Advertisement
Advertisement