യു.ഡി.എഫ് യോഗം ഇന്ന്, കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം ചർച്ചയാവും

Friday 30 December 2022 12:00 AM IST

കണ്ണൂർ: അരിയിൽ അബ്ദുൾ ഷുക്കൂർ വധക്കേസിൽ പി. ജയരാജനെ സംരക്ഷിക്കാൻ പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന അഡ്വ. ടി.പി. ഹരീന്ദ്രന്റെ ആരോപണം ഇന്ന് നടക്കുന്ന യു.ഡി.എഫ് യോഗത്തെ ചൂടുപിടിപ്പിക്കും. ഹരീന്ദ്രന്റെ ആരോപണം കെ. സുധാകരൻ ഏറ്റുപിടിച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് മുതിർന്ന ലീഗ് നേതാവ് പ്രതികരിച്ചത്. പത്തുവർഷം മുമ്പുള്ള ഷുക്കൂർ വധക്കേസ് യു.ഡി. എഫിൽ പുതിയ വിവാദങ്ങൾക്കാണ് വിത്തു പാകിയിരിക്കുന്നത്.

പി. ജയരാജനെതിരെ ദുർബലവകുപ്പുകൾ ചുമത്താൻ അന്വേഷണ ഉദ്യോഗസ്ഥനോട് പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടെന്ന ആരോപണത്തിലുറച്ച് അഡ്വ. ടി.പി. ഹരീന്ദ്രൻ ഇന്നലെയും രംഗത്ത് വന്നു. രാഷ്ട്രീയത്തിലെ കൊടുക്കൽ വാങ്ങലുകളുടെ ഭാഗമായിരുന്നു ഇടപെടലെന്ന് കരുതുന്നു. ആരുടേയും കോളാമ്പിയല്ല. ആരുടേയും പ്രേരണയിലല്ല ആരോപണം ഉന്നയിച്ചതെന്നും പറഞ്ഞു.

അതേസമയം, ആരോപണം ഉന്നയിച്ച ടി.പി. ഹരീന്ദ്രനോട് താൻ നിയമോപദേശം തേടിയിട്ടില്ലെന്ന് റിട്ട. അഡിഷണൽ എസ്.പിയും അന്നത്തെ കണ്ണൂർ ഡിവൈ.എസ്.പിയുമായ പി. സുകുമാരൻ പറഞ്ഞു. റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുൻപ് ഹരീന്ദ്രനെ ഓഫീസിലെത്തി കണ്ടിട്ടില്ല. കേസിൽ രാഷട്രീയ ഇടപെടലുണ്ടായതായി അന്നത്തെ ജില്ലാ പൊലീസ് മേധാവി രാഹുൽ ആർ. നായർ തന്നോട് പറഞ്ഞിട്ടില്ല.

2012 ഫെബ്രുവരി 20നാണ് പട്ടുവം അരിയിലിൽ യൂത്ത് ലീഗ് പ്രവർത്തകനായ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെടുന്നത്. സി.പി.എം പ്രവർത്തകർ തടങ്കലിൽ വച്ച് വിചാരണ നടത്തി കൊന്നെന്നാരോപിച്ച് ലീഗും കോൺഗ്രസും നടത്തിയ പ്രതിഷേധത്തിനൊടുവിൽ അന്നത്തെ ജില്ലാ സെക്രട്ടറി പി. ജയരാജൻ ഉൾപ്പടെയുള്ള നേതാക്കളെ പ്രതി ചേർത്തു. 2016ൽ ഹൈക്കോടതി കേസ് സി.ബി.ഐക്ക് വിട്ടു.

ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം​:​ ​അ​രി​യി​ൽ​ ​ഷു​ക്കൂ​ർ​ ​വ​ധ​ക്കേ​സി​ൽ​ ​ടി.​പി.​ ​ഹ​രീ​ന്ദ്ര​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ലി​ന് ​പി​ന്നി​ൽ​ ​ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന് ​ലീ​ഗ് ​നേ​തൃ​ത്വ​ത്തി​ന് ​ബോ​ധ്യ​പ്പെ​ട്ടെ​ന്നും​ ​ഇ​തി​ന് ​പി​ന്നി​ൽ​ ​പ്ര​വ​ർ​ത്തി​ച്ച​വ​രെ​ ​വെ​റു​തേ​വി​ടി​ല്ലെ​ന്നും​ ​ദേ​ശീ​യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​കെ.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​പ​റ​ഞ്ഞു.​ ​ചി​ല​ ​പേ​രു​ക​ൾ​ ​സം​ബ​ന്ധി​ച്ച് ​സൂ​ച​ന​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​ഷു​ക്കൂ​ർ​ ​മു​സ്ളിം​ ​ലീ​ഗ് ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​വി​കാ​ര​മാ​ണ്.​ ​അ​ത് ​ഉ​പ​യോ​ഗി​ച്ച് ​എ​നി​ക്കെ​തി​രെ​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ച്ച​വ​ർ​ക്കെ​തി​രെ​ ​ഏ​ത​റ്റം​ ​വ​രെ​യും​ ​പോ​കും. അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന​ ​ഡി​വൈ.​എ​സ്.​പി​ ​ത​ന്നെ​ ​ആ​രോ​പ​ണം​ ​ത​ള്ളി​യി​ട്ടു​ണ്ട്.​ ​ഓ​ർ​ക്കാ​പ്പു​റ​ത്തു​ള്ള​ ​വെ​ളി​പാ​ടി​ന് ​പി​ന്നി​ൽ​ ​എ​ന്താ​ണെ​ന്ന് ​അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ​ഗൂ​ഢാ​ലോ​ച​ന​ ​ബോ​ധ്യ​പ്പെ​ട്ട​ത്.​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റി​നെ​ ​ഇ​തി​ലേ​ക്ക് ​വ​ലി​ച്ചി​ഴ​ക്കേ​ണ്ട​തി​ല്ല.​ ​ഒ​രു​പാ​ട് ​വേ​ട്ട​യാ​ട​ലു​ക​ൾ​ക്ക് ​ഇ​ര​യാ​യി​ട്ടു​ണ്ടെ​ങ്കി​ലും​ ​ഒ​ന്നി​ന്റെ​യും​ ​പി​റ​കെ​ ​പോ​വു​ക​യോ​ ​കേ​സ് ​കൊ​ടു​ക്കു​ക​യോ​ ​ചെ​യ്തി​ട്ടി​ല്ല.​ ​പ​ക്ഷേ,​​​ ​ഇ​ത് ​ഞാ​ൻ​ ​വി​ടി​ല്ല.​ ​ആ​വ​ശ്യ​മെ​ങ്കി​ൽ​ ​ഞാ​ൻ​ ​ത​ന്നെ​ ​കേ​സ് ​കൊ​ടു​ക്കും.