കെ.എം.എം.എല്ലിൽ വാതകം ചോ‌ർന്നു വിജയകരമായി മോക്ഡ്രിൽ

Friday 30 December 2022 12:23 AM IST
മോക്ഡ്രി ൽ നടന്നു.

ചവറ: കെ.എം.എം.എല്ലിൽ ക്ലോറിൻ ട‌ർണറിൽ നിന്നുള്ള വാതകം ചോ‌ർന്നു. അപകട സൈറൺ മുഴങ്ങി. വളരെ വേഗം തന്നെ രക്ഷാപ്രവ‌ർത്തനങ്ങൾ ആരംഭിച്ചു. കെ.എം.എം.എൽ എമർജൻസി ക്രൂ അംഗങ്ങളോടൊപ്പം ജില്ലാ ഇൻസിഡന്റ് റെസ്‌പോൺസ് ടീം അംഗങ്ങളായ റവന്യു, ആരോഗ്യം, ഫയർ ആൻഡ് റെസ്‌ക്യൂ , പൊലീസ്, മോട്ടോർ വാഹന വകുപ്പുകളുടെയും ഏകോപനത്തോടെ നടന്ന ‘വാതകചോർച്ചയും’ തുട‌ർന്നുള്ള രക്ഷാപ്രവർത്തനവും എല്ലാം മോക്ഡ്രിൽ ആയിരുന്നെന്ന് മാത്രം.

വിജയകരമായി

അടിയന്തര സാഹചര്യങ്ങളിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി നടത്തിയ മോക്ഡ്രിൽ കെ.എം.എം.എല്ലിൽ വിജയകരമായി നടന്നു. രാവിലെ 8.45ന് തുടങ്ങിയ മോക്ഡ്രിൽ 10 മണിയോടെ അവസാനിച്ചു. തുടർന്ന് റിവ്യൂ മീറ്റിംഗ് നടന്നു. കമ്പനിയുടെ ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മന്റ് യൂണിറ്റുമായി ബന്ധപ്പെട്ടാണ് മോക്ഡ്രിൽ നടത്തിയത്. സി.ആർ.പി.എഫ് എ.എസ്‌.ഐ പി.എസ്.പ്രവീൺകുമാറിന്റെ നിരീക്ഷണത്തിൽ നടന്ന മോക്ഡ്രിൽ ഡെപ്യൂട്ടി കളക്ടർ ടി.ആർ. അഹമ്മദ് കബീർ നോഡൽ ഓഫീസറും കരുനാഗപ്പള്ളി തഹസിൽദാർ പി.ഷിബു അൾട്ടർനേറ്റീവ് നോഡൽ ഓഫീസറുമായി. മോക്ഡ്രില്ലിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിരീക്ഷണവുമുണ്ടായിരുന്നു.

Advertisement
Advertisement