ബ്രസീൽ ഫുട്ബാൾ ഇതിഹാസം പെലെ അന്തരിച്ചു,​ വിട പറഞ്ഞത് കാൽപ്പന്തുകളിയുടെ രാജാവ്

Friday 30 December 2022 12:58 AM IST

സാവോ പോളോ: ഒരു തലമുറയുടെ കാൽപ്പന്തുകളിയുടെ രാജാവായിരുന്ന ബ്രസീലിയൻ ഫുട്ബാൾ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസായിരുന്നു,​ അർബുദ ബാധിതനായി ദീർഘ നാളായി ചികിത്സയിലായിരുന്നു. സാവോപോളയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. എഡ്സൺ അരാന്റസ് ദോ നസിമെന്റോ എന്നായിരുന്നു പെലെയുടെ മുഴുവൻ പുേര്,​ ബ്രസീലിന് വേണ്ടി മൂന്ന് ലോകകപ്പ് നേടിയ താരമായിരുന്നു പെലെ. 1958,​ 1962,​ 1970 ലോകകപ്പ് നേടിയ ബ്രസീൽ ടീമിലാണ് പെലെ അംഗമായിരുന്നത്.

അർബൂദവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും അലട്ടിയതിന് പിന്നാലെ ഡിസംബർ 3നാണ് സാവോ പോളയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലേയ്ക്ക് പെലെയെ മാറ്റിയത്. പെലെയ്ക്ക് ശ്വാസകോശ സംബന്ധമായ അണുബാധയുള്ളതായും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു . താരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അദ്ദേഹത്തിന്റെ മകളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് . കഴിഞ്ഞ കുറച്ച് വർഷങ്ങളായി പെലെ അർബുദത്തിന് ചികിത്സ തേടി വരികയായിരുന്നു.

Advertisement
Advertisement