പുതുവത്സരാഘോഷം: പട്രോളിംഗ് ശക്തമാക്കും
Friday 30 December 2022 1:41 AM IST
തിരുവനന്തപുരം: പുതുവത്സരാഘോഷവേളയിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിന് ശക്തമായ നടപടിയെടുക്കാൻ പൊലീസ് മേധാവി അനിൽകാന്ത് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ഷോപ്പിംഗ് കേന്ദ്രങ്ങൾ,മാളുകൾ,പ്രധാന തെരുവുകൾ,റെയിൽവേ സ്റ്റേഷനുകൾ,ബസ് സ്റ്റാൻഡ്,വിമാനത്താവളം എന്നിവിടങ്ങളിൽ പൊലീസ് പട്രോളിംഗും നിരീക്ഷണവും ശക്തമാക്കും. ആഘോഷങ്ങളോടനുബന്ധിച്ച് അയൽസംസ്ഥാനങ്ങളിൽ നിന്ന് സ്പിരിറ്റ് കടത്താനുള്ള സാദ്ധ്യത കണക്കിലെടുത്ത് വാഹനപരിശോധന കർശനമാക്കും. മയക്കുമരുന്ന് ഉപയോഗം കണ്ടെത്തണമെന്നും ഡി.ജി.പി നിർദ്ദേശിച്ചു.